Connect with us

Palakkad

കഴുതകളുടെ എണ്ണത്തില്‍ പാലക്കാട് ഒന്നാമത്

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് ആകെയുള്ളത് 48 കഴുതകള്‍ മാത്രം അതില്‍ കൂടുതലും പാലക്കാടാണ്. ആറ് മാസം മുമ്പ് സംസ്ഥാനത്ത് നടത്തിയ വളര്‍ത്തുമൃഗ സെന്‍സസ് പ്രകാരമുള്ള കണക്കാണിത്. സെന്‍സസ് വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളുടേയും കണക്കുകള്‍ ക്രോഡീകരിച്ച് കേന്ദ്ര സര്‍ക്കാരാണ് സര്‍വ്വേ ഫലം പൂര്‍ണ്ണമായും പുറത്തുവിടുക.സംസ്ഥാനത്ത് 14,82,220 കന്നുകാലികളാണ് ആകെയുള്ളത്. പശുവളര്‍ത്തലില്‍ 15 ശതമാനത്തിന്റെ കുറവ് സംഭവിച്ചെന്നും സര്‍വ്വേ കണ്ടെത്തി. കോഴി 89 ലക്ഷം താറാവ് 14 ലക്ഷം ടര്‍ക്കി കോഴി 48000 കാട 1.5 ലക്ഷം എന്നിങ്ങനെയാണ് വളര്‍ത്തുപക്ഷികളുടെ എണ്ണം. എന്നാല്‍ ചെമ്മരിയാട് 232 എണ്ണം മാത്രമാണ് കേരളത്തിലുള്ളത്. ചെമ്മരിയാടിന്റെ എണ്ണത്തിലും ജില്ല തിരിച്ചുള്ള എണ്ണത്തില്‍ പാലക്കാടാണ് മുമ്പില്‍.—സംസ്ഥാനത്തെ വളര്‍ത്തു നായ്ക്കളുടെ എണ്ണത്തില്‍ അരലക്ഷത്തിലേറെ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ ഒമ്പത് ലക്ഷത്തിലേറെയാണ് കേരളത്തിലുള്ള വളര്‍ത്തു നായ്ക്കള്‍. നാട്ടാനകളുടെ എണ്ണം 512 വരും. ഇതില്‍ 142 ആനകളോടെ തൃശൂര്‍ ജില്ലയാണ് ഒന്നാമത്.——ആട്ടിറച്ചി വിലയേറിയതിനാല്‍ ആടുവളര്‍ത്തലിന് പ്രിയമേറിയിട്ടുണ്ട്. 12.5 ലക്ഷം ആടുകളാണ് സംസ്ഥാനത്തുള്ളത്.
എരുമകളാണ് എണ്ണം കൂടിയ മറ്റൊരു ഇനം. 1.10 ലക്ഷം എരുമകള്‍ കേരളത്തിലുണ്ടെന്ന് സര്‍വ്വേ പറുന്നു. അതേസമയം വളര്‍ത്തു മൃഗങ്ങളുടെ ഇനം തിരിച്ചുള്ള കണക്ക് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ പുറത്ത് വിടുകയുള്ളൂ.

Latest