Connect with us

Ongoing News

മായാ കോഡ്‌നാനിക്ക് വധശിക്ഷ: അപ്പീല്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ പിന്മാറുന്നു

Published

|

Last Updated

അഹമ്മദാബാദ്: നരോദ്യ പാട്യ കൂട്ടക്കൊലക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ പിന്‍മാറുന്നു. മുന്‍ മന്ത്രി മായ കൊട്‌നാനിക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ മുന്‍ നിലപാട് തിരുത്തിക്കൊണ്ട് സംസ്ഥാന നിയമ വകുപ്പ് നരോദ്യ പാട്യ കൂട്ടക്കൊല കേസിലെ ചീഫ് പ്രോസിക്യൂട്ടര്‍ക്ക് കത്തയച്ചു.

ബിജെപി നേതാവ് മായ കൊട്‌നാനിക്കെതിരെയും ബജ്‌രംഗ് ദള്‍ നേതാവ് ബാബു ബജ്‌രംഗിക്കും മറ്റ് ഒന്‍പത് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തല്‍ക്കാലം അപ്പീല്‍ നല്‍കേണ്ടെന്നാണ് നിയമ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ആര്‍എസ്എസ് വിഎച്ച്പി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. 2002ലെ ഗുജറാത്ത് കലാപത്തോട് അനുബന്ധിച്ചു നടന്ന നരോദ്യ പാട്യ കൂട്ടക്കൊലയില്‍ 97 പേര്‍ കൊല്ലപ്പെട്ടിരുന്നു.