Connect with us

National

റെയില്‍വേ അഴിമതി: മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സി ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: റെയില്‍വേ അഴിമതിക്കേസില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ. കേസില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കാന്‍ സമ്മര്‍ദമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. സി ബി ഐ വസ്തുനിഷ്ഠമായി അന്വേഷിച്ചതുകൊണ്ടാണ് അഴിമതി പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റെയില്‍വേയില്‍ നിയമനം നല്‍കുന്നതിന് പവന്‍ കുമാര്‍ ബന്‍സാലിന്റെ അനന്തരവന്‍ വിജയ് സിംഗ്ലക്ക് 10 കോടി രൂപ കോഴ വാഗ്ദാനം ചെയ്യപ്പെട്ടുവെന്നാണ് കേസ്. റെയില്‍വേ ബോര്‍ഡ് അധ്യക്ഷന്‍ വിനയ് മിത്തല്‍ അടുത്ത മാസം വിരമിക്കാനിരിക്കെ ഇപ്പോള്‍ ഇലക്ട്രിക്കല്‍ കാര്യ അംഗമായ കുല്‍ഭൂഷണ്‍ ചെയര്‍മാനാകുന്നതിനാല്‍ ഒഴിവുവരുന്ന ഇലക്ട്രിക്കല്‍ ചുമതലയുള്ള അംഗമായി നിയമിക്കുന്നതിന് മഹേഷ്‌കുമാര്‍ എന്നയാളാണ് കോഴ വാഗ്ദാനം ചെയ്തത്. സംഭവം പുറത്തുവന്നതോടെ റെയില്‍വേ മന്ത്രിസ്ഥാനം ബന്‍സലിന് രാജിവെക്കേണ്ടി വരികയായിരുന്നു.

Latest