Connect with us

Kerala

തിരുവനന്തപുരത്തെ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്തെ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് റെയ്ഡ്. ഓപ്പറേഷന്‍ ബ്ലേഡ് എന്ന പേരിലാണ് റെയ്ഡ്. പണമിടപാട് സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. പതിനാറ് ലക്ഷത്തിലധികം രൂപയും ആര്‍ സി ബുക്കുകള്‍, പാസ്‌പോര്‍ട്ടുകള്‍,ബ്ലാങ്ക് ചെക്കുകള്‍ തുടങ്ങിയ നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പുത്തം പാലം രാജേഷ്, ഗുണ്ടുകാട് സാബു എന്നിവരടക്കം ഏഴ് കുപ്രസിദ്ധ ഗുണ്ടകളും പിടിയിലായിട്ടുണ്ട്.

Latest