Connect with us

National

വിലക്ക് നീങ്ങി: ഇന്ത്യക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി. ഒളിംപിക്‌സിനുള്ള വിലക്ക് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി പിന്‍വലിച്ചു. ഐ ഒ സിയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യ അംഗീകരിച്ചതോടെയാണ് വിലക്ക് നീങ്ങിയത്. ലോസാനില്‍ ചേര്‍ന്ന ഐ ഒ സി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്ത്യയില്‍ നിന്നുള്ള സംഘവും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഐ ഒ സി മാനദണ്ഡപ്രകാരം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിലവിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തും. വാര്‍ഷിക ജനറല്‍ ബോഡി യോഗവും ചേരും. ഐ ഒ സിയുടെ ചടങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഒളിംപിക്‌സിന് ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

Latest