Connect with us

Kerala

മന്ത്രിസ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ കുറിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിപദവിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും ചെന്നിത്തലക്ക് എപ്പോള്‍ വേണമെങ്കിലും മന്ത്രിസഭയിലേക്ക് വരാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച കേരളയാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്ന എകെ ആന്റണി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

Latest