Connect with us

Ongoing News

ലോക്കപ്പില്‍ ശ്രീശാന്ത് ഒറ്റയ്ക്ക്

Published

|

Last Updated

ഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം എസ്.ശ്രീശാന്ത് ജയിലില്‍ ഒറ്റയ്ക്ക്. വാതുവെയ്പ്പിന് അറസ്റ്റിലായ രാജസ്ഥാന്‍ താരങ്ങളായ അജിത് ചന്ദില്ലയുമായും അങ്കിത് ചവാനുമായും ഒരു സെല്ലില്‍ കഴിയുന്നതിന് ശ്രീശാന്ത് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മറ്റൊരു സെല്ലില്‍ ഒറ്റയ്ക്കു പാര്‍പ്പിച്ചതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. നിരീക്ഷണത്തിനായി ഒരു എസ്‌ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അതിനിടെ ഡല്‍ഹി പോലീസ് മേധാവി നീരജ് കുമാര്‍ ശ്രീശാന്തുമായി സംസാരിച്ചു. ഒത്തുകളിയില്‍ തനിക്ക് പങ്കില്ലെന്നും ഇതിന് പിന്നില്‍ ഇത്രയും വലിയൊരു റാക്കറ്റുണ്ടെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നും ശ്രീശാന്ത് പോലീസ് മേധാവിയോട് പറഞ്ഞതായാണ് സൂചന.