Connect with us

National

തീവ്രവാദിയെന്ന് സംശയിച്ച് അറസ്റ്റ് ചെയ്ത ലിയാഖത്ത് ഷായ്ക്ക് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ആക്രമണത്തിനു പദ്ധതിയിട്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ഹിസ്ബുള്‍ അംഗം ലിയാഖത്ത് ഷായ്ക്ക് ജാമ്യം അനുവദിച്ചു. പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. 20,000 രൂപ ജാമ്യവ്യവസ്ഥയിലാണ് ജില്ലാ ജഡ്ജി ഐ.എസ്. മേത്ത ജാമ്യം നല്കിയത. കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ രാജ്യം വിടരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജമ്മു കശ്മീരിലെ കുപ്‌വാര സ്വദേശിയായ ഷായെ ഉത്തര്‍പ്രദേശില്‍നിന്നാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തലസ്ഥാന നഗരത്തില്‍ ചാവേര്‍ ആക്രമണം നടത്താനുള്ള പദ്ധതിയുമായി വന്ന തീവ്രവാദിയാണ് ഷായെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി പ്രകാരം കീഴടങ്ങാന്‍ പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് വരും വഴിയാണ് ഷാ അറസ്റ്റിലായതെന്ന് ജമ്മു കശ്മീര്‍ പോലീസ് പറയുന്നു. അറസ്റ്റ് വിമാദമായതോടെ മര്‍ച്ച് 28 ന് ആഭ്യന്തര മന്ത്രാലയം കേസ് എന്‍ ഐ എയ്ക്ക് വിട്ടു..കഴിഞ്ഞ മാര്‍ച്ച് 20-നാണ് കുടുംബത്തോടൊപ്പം ഇന്തോ-നേപ്പാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 45-കാരനായ ലിയാഖത്തിനെ ഗോരഖ്പൂരില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Latest