Connect with us

National

കര്‍ണാടകയില്‍ 29 അംഗ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

Published

|

Last Updated

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 29 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് രാജ്ഭവനിലെ ഗ്ലാസ്സ് ഹൗസില്‍ പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരില്‍ അറിയിച്ചു.

അഴിമതിക്കാരെ മാറ്റിനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാതി സമവാക്യങ്ങള്‍ പാലിച്ചും സാമൂഹികനീതി ഉറപ്പാക്കിയുമാണ് മന്ത്രിസഭ രൂപവത്കരിക്കുകയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേ സമയ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും ആ പദവി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.