Connect with us

National

കല്‍ക്കരി അഴിമതി അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി ഐക്ക് കനത്ത തിരിച്ചടി നല്‍കി കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായി. വിവേക് ദത്ത് എന്ന ഉദ്യോഗസ്ഥനെയാണ് സി ബി ഐയുടെ തന്നെ വിജിലന്‍സ് യൂനിറ്റ് അറസ്റ്റ് ചെയ്തത്. സൗത്ത് ഡല്‍ഹിയില്‍ വെച്ച് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ദത്തിന് വേണ്ടി പണം കൈപ്പറ്റിയ ഉദ്യോഗസ്ഥനെയും മറ്റു രണ്ട് പേരെയും ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്.

അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ദത്തിനെ പുറത്താക്കാന്‍ അനുമതി തേടി സി ബി ഐ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. ഇവര്‍ ക്കെതിരെ നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ പറഞ്ഞു.