Connect with us

National

ചൈനീസ് പ്രധാനമന്ത്രി ലീ കെഷാംഗ് ഇന്ത്യയിലെത്തി

Published

|

Last Updated


ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലീ കെഷാംഗ് ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ലീയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇന്ത്യാ – ചൈന അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയില്‍ ലീയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്ന് വൈകീട്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴവിരുന്നിലും ലീ പങ്കെടുക്കും. നാളെയാണ് ഉഭയകക്ഷി ചര്‍ച്ചകള്‍.

ലഡാക്കിലെ അതിര്‍ത്തിപ്രശ്‌നം തന്നെയായിരിക്കും ഉഭയകക്ഷി ചര്‍ച്ചയിലെ പ്രധാന ചര്‍ച്ച. ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന അണക്കെട്ടുകള്‍ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയില്‍ കടന്നുവരും. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, മൂന്നാം ദിവസം മുംബൈയിലെ വ്യാപാര പ്രമുഖരെയും കാണും.

ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്കും അവിടെ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങളിലേക്കും പോകും.

Latest