Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചു

Published

|

Last Updated

മലപ്പുറം: എയര്‍ ഇന്ത്യ വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വെയ്ക്ക് കേടുപറ്റിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വെ അടച്ചു. ഇന്നലെ രാത്രി 9.30 നായിരുന്നു റണ്‍വെയ്ക്ക് കേടുപറ്റിയത്.

അറ്റകുറ്റപണി പൂര്‍ത്തിയായി റണ്‍വെ തുറക്കാന്‍ മൂന്ന് ദിവസമെടുക്കുമെന്നും എന്നാല്‍ രണ്ട് റണ്‍വേയുള്ളത് കൊണ്ട് സര്‍വീസുകള്‍ മുടങ്ങില്ലെന്നും എയര്‍ പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് ജിദ്ദ എയര്‍ ഇന്ത്യാ ജംബോ വിമാനം പറന്നുയരുന്നതിനിടയിലാണ് സംഭവമുണ്ടായത്. ഇതോടെ രാജ്യത്തെയും പുറത്തുമുള്ള വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Latest