Connect with us

Eranakulam

കലാഭവന്‍ മണിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ്

Published

|

Last Updated

കൊച്ചി: വനപാലകരെ അക്രമിച്ച കേസില്‍ സിനിമാ താരം കലാഭവന്‍ മണിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചാല്‍ മണി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കലാഭവന്‍ മണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി പോലീസിന്റെ നിലപാട് ആരാഞ്ഞത്. അദ്ദേഹം മുന്‍പും ഇത്തരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നകാര്യം പോലീസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest