Connect with us

International

ബേനസീര്‍ വധം: മുഷറഫിന് ജാമ്യം

Published

|

Last Updated

ഇസ്‌ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ച കേസില്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. പത്ത് ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് റാവല്‍പിണ്ടി കോടതി ജഡ്ജി ചൗധരി ഹബീബ് ഉവ റഹ്മാന്‍ മുഷറഫിന് ജാമ്യം അനുവദിച്ചത്.

ബേനസീറിന്റെ വധത്തില്‍ മുഷറഫിനെതിരെ യാതൊരു തെളിവുമില്ലെന്ന് അഭിഭാഷകന്‍ സല്‍മാന്‍ സഫ്ദര്‍ കോടതിയില്‍ വാദിച്ചു. ബേനസീറിനെതിരായ ആക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ ബന്ധുക്കളാരും തന്നെ ഇക്കാര്യത്തില്‍ മുഷറഫിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

ജാമ്യം അനുവദിച്ചാല്‍ മുഷറഫ് രാജ്യം വിടുമെന്ന ന്യായം പറഞ്ഞാണ് പ്രോസിക്യൂട്ടര്‍ ചൗധരി അഷര്‍ മുഷറഫിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്.