Connect with us

National

പ്രധാനമന്ത്രി സ്ഥാനാര്‍ഥി: തീരുമാനം പിന്നീടെന്ന് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്നത് സംബന്ധിച്ച് പിന്നീട് ഉചിതമായ സമയത്ത് തീരുമാനമെടുക്കാന്‍ ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു. യോഗ ശേംഷ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

തങ്ങള്‍ 2014ലെ തിരഞ്ഞെടുപ്പിന് സജ്ജരായിക്കഴിഞ്ഞു. 2014ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്നത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കും. സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമായി പ്രചാരണം നടത്തി പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കേണ്ടതുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചതിന് ശേഷം ആദ്യമായി ചേര്‍ന്ന യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്തു.

Latest