Connect with us

Kerala

മണിയുടെ സ്ഥാനത്ത് മമ്മൂട്ടിയായിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നോ: എ ഡി ജി പി

Published

|

Last Updated

കൊല്ലം: വെള്ളക്കാരെ സല്യൂട്ട് ചെയ്യുകയും കറുത്തവരെ ചവിട്ടിത്തേക്കുകയും ചെയ്യുന്ന സമീപനം മാറിയിട്ടില്ലെന്ന് എ ഡി ജി പി സെന്‍കുമാര്‍. കലാഭവന്‍ മണിക്കെതിരെ വനംവകുപ്പ് കേസൈടുത്തത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു എ ഡി ജി പിയുടെ പ്രസ്താവന.

കലാഭവന്‍ മണി ചെയ്തത് ശരിയോ തെറ്റോ എന്നതിലേക്ക് കടക്കുന്നില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങളായിരുന്നു ഈ സ്ഥാനത്തെങ്കില്‍ പോലീസ് ഇങ്ങനെയാകുമോ ചെയ്യുകയെന്ന് സെന്‍കുമാര്‍ ചോദിച്ചു.

വെള്ളക്കാരെ സല്യൂട്ട് ചെയ്യാന്‍ കറുത്തവരെ ചവിട്ടിത്തേയ്ക്കുന്ന സമീപനം ഇതുവരെ മാറിയിട്ടില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഉപരിവര്‍ഗത്തെ പ്രീണിപ്പിക്കാന്‍ സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കുന്ന തരത്തിലേക്ക് പോലീസിന്റെ സമീപനം മാറിയിട്ടുണ്‌ടോയെന്ന് പരിശോധിക്കണംമെന്നും എ ഡി ജി പി പറഞ്ഞു

കൊല്ലത്ത് പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു ടി.പി സെന്‍കുമാറിന്റെ പരാമര്‍ശം.