Connect with us

National

ശശികാന്ത് ശര്‍മ പുതിയ സി.എ.ജി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ നിയമിതനാവും.വിനോദ് റായ് ഇന്ന് വിരമിക്കും. വിനോദ് റായിയുടെ പിന്‍ഗാമിയായി ശര്‍മയുടെ പേര് രാഷ്ട്രപതി പ്രണാബ കുമാര്‍് മുഖര്‍ജി അംഗീകരിച്ചു.

1976 ബിഹാര്‍ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശര്‍മ സംസ്ഥാനത്തും കേന്ദ്രത്തിലും പ്രധാന പദവികള്‍ വഹിച്ചു. പ്രതിരോധ വകുപ്പില്‍ ഡയറക്ടര്‍ ജനറലും ധനകാര്യ സെക്രട്ടറിയുമായിരുന്നു. 2011 ജൂലായിലാണ് പ്രതിരോധ സെക്രട്ടറിയാകുന്നത്. ജൂലായ് 13ന് അദ്ദേഹം വിരമിക്കാനിരുന്നതാണ്.