Eranakulam
വനപാലകരെ മര്‍ദ്ദിച്ച സംഭവം: കലാഭവന്‍ മണിക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി:വനപാലകരെ മര്‍ദ്ദിച്ച കേസില്‍ കലാഭവന്‍ മണി രണ്ട് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാകുന്ന മണിക്ക് ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 50,000 രൂപയും രണ്ട് ആള്‍ ജാമ്യവുമാണു നല്‍കേണ്ടത്മണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മണി മുമ്പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു സര്‍ക്കാരിന്റെ വാദം.
---- facebook comment plugin here -----