Connect with us

Gulf

നിതാഖാത്ത്: ഇളവ് അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷന് വന്‍ തിരക്ക്

Published

|

Last Updated

ജിദ്ദ: നിതാഖത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ഇളവ് കലാവധി അവസാനിക്കുന്ന ജൂലൈ മൂന്ന് അടുത്ത് വരുന്നതോടെ രേഖകള്‍ ശരിയാക്കുന്നതിനും എക്‌സിറ്റ് വിസ തരപ്പെടുത്തുന്നതിനുമുള്ള തിരക്കിലാണ് നിരവധി മലയാളികളടക്കമുള്ള തൊഴിലാളികള്‍. 15,000ത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് രജിസ്‌ട്രേഷനായി കാത്തിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന രജിസ്‌ട്രേഷന്‍ നാല് മണി വരെ തുടരും.
ഇതിനകം 3,26,000 വിദേശികള്‍ ഇക്കാലയളവിലെ സൗകര്യം പ്രയോജനപ്പെടുത്തിയതായും 1,24,000 അനധികൃത താമസക്കാര്‍ രാജ്യം വിട്ടതായും 1,39,000 തൊഴിലാളികള്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയതായും ജിദ്ദാ പാസ്‌പേര്‍ട്ട് വിഭാഗത്തിലെ വക്താവ് അറിയിച്ചു. ഇതിനകം 63,000 പേര്‍ ജേലി മാറിയിട്ടുണ്ട്. ജിദ്ദയിലെ തിരിച്ചയക്കല്‍ കേന്ദ്രത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇദ്യോഗസ്ഥരെ സഹായിക്കാന്‍ അഞ്ച് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍, ആയിരക്കണക്കിന് തൊഴിലളികള്‍ക്കായി ഏതാനും കൗണ്ടറുകള്‍ മാത്രമാണുള്ളത.് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ കഴിഞ്ഞ ദിവസം കേന്ദ്രം സന്ദര്‍ശിച്ച് കേന്ദ്ര ഡയറക്ടറുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യക്കാര്‍ക്ക് സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. അപേക്ഷകള്‍ പണം നല്‍കാതെ ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പടുത്തിയിട്ടുണ്ട്.
എന്നാല്‍, രജിസട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മണിക്കറുകളോളം വരി നില്‍ക്കേണ്ടിവരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്കെടുക്കാന്‍ നിരവധി കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട.് ജിദ്ദയിലെയും സൗഉദിയിലെയും കമ്പനികള്‍ കോണ്‍സുലേറ്റ് വഴി ഇന്ത്യന്‍ തെഴിലാളികള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്.

Latest