Connect with us

Eranakulam

തീരുമാനം ഉണ്ടായില്ലെങ്കില്‍ മൗനം വെടിയും: ചെന്നിത്തല

Published

|

Last Updated

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌ന പരിഹാരത്തിനായി നീക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. തീരുമാനം ഉണ്ടായില്ലെങ്കില്‍ മൗനം വെടിയുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. എനിക്ക് അധികകാലം കാത്തിരിക്കാന്‍ കഴിയില്ല. എട്ട് വര്‍ഷത്തെ അനുഭവങ്ങള്‍ പലതുമുണ്ട്. കെപിസിസി പ്രസിഡന്റായ കാലത്തെ അനുഭവങ്ങള്‍ തുറന്ന് പറയുമെന്നും അഭിമുഖത്തില്‍ ചെന്നിത്തല മുന്നറിയിപ്പ് നല്‍കുന്നു.കണ്ണൂരില്‍ എ കെ ആന്റണി പങ്കെടുത്ത കോണ്‍ഗ്രസ് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് അസുഖം മൂലമാമെന്നും അല്ലാതെ ബഹിഷ്‌കരണമല്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അസുഖമായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം ആന്റണിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുതന്നെ പരിഹരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി പറഞ്ഞിരുന്നു. നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ വിലക്കിയെന്നും അദ്ദേഹം അറിയിച്ചിരുന്നു.