Connect with us

Ongoing News

മെയ്യപ്പനെ കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

ഡല്‍ഹി: വാതുവെപ്പു കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനെ പോലീസ് കോടതിയില്‍ ഹാജരാക്കി. മെയ്യപ്പന്റെ ഫോണ്‍സംഭാഷണ രേഖകള്‍ മുബൈ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. മെയ്യപ്പനു വേണ്ട് ഈശ്വര്‍ നംഗാനി മെയ്യപ്പനുവേണ്ടി കോടതിയില്‍ ഹാജരായി.

നേരത്തെ മെയ്യപ്പന്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ടാണു മെയ്യപ്പനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈ െ്രെകംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ഹിമന്‍ഷു റായ് അദ്ദേഹത്തെ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു. സ്‌പോട്ട് ഫിക്‌സിങില്‍ മെയ്യപ്പനു പങ്കുണ്ടെന്നു തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും റോയ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest