Connect with us

Sports

റോബന്റെ വിജയഗോളില്‍ ബയേണിന് ചാംമ്പ്യന്‍സ് ലീഗ് കിരീടം

Published

|

Last Updated

bayern gosal

മരിയോ മന്‍സുക്കിച്ച് ബയേണിന്റെ ആദ്യ ഗോള്‍ നേടുന്നു

ലണ്ടന്‍: ബയേണ്‍ മ്യൂണിക്കിന് ചാംമ്പ്യന്‍സ് ലീഗ് കിരീടം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 2-1 ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചാണ് ബയേണ്‍ തങ്ങളുടെ അഞ്ചാം ചാംമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്. 2001ല്‍ വലന്‍സിയയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാനമായി ചാംമ്പ്യന്‍സ് ലീഗ് കിരീടം നോടിയത്. മൂന്നാം തവണ ചാംമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ബൊറൂസിയ രണ്ടാം കിരീടം നേടിയാണ് ഇറങ്ങിയത്.
ഒന്നാം പകുതിയില്‍ ബൊറൂസിയായിരുന്നു ബോളിന്‍മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ബയേണ്‍ ഗോളി മാനുവല്‍ നൂവറിന്റെ ബാറിനടിയിലെ ഉജ്ജ്വല പ്രകടനം ഗോള്‍ നേടാന്‍ ബൊറൂസിയയെ അനുവദിച്ചില്ല. ഗോള്‍ ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം അറുപതാം മിനുട്ടില്‍ മരിയോ മന്‍സുക്കിച്ചിന്റെ ഗോളില്‍ ബാഴ്‌സ മുന്നിലെത്തി. എന്നാല്‍ 8 മിനുട്ടിന് ശേഷം ബൊറൂസിയ ഗോള്‍ മടക്കി. ഗുന്റോഗാനായിരുന്നു സ്‌കോറര്‍. ഇരു ഭാഗത്തും ഗോള്‍ പിറന്നപ്പോള്‍ വാശിയേറിയ കളിയില്‍ പക്ഷേ പിന്നീട് ഗോള്‍ മാത്രം വിട്ടുനിന്നു. 100 ശതമാനം ഗോള്‍ നേടാവുന്ന നിരവധി അവസരങ്ങളാണ് ബയേണ്‍ കളഞ്ഞുകുളിച്ചത്. അവസാനം 89ാം മിനുട്ടില്‍ ആയിരുന്നു ആര്യന്‍ റോബന്റെ സുന്ദരഗോള്‍ പിറന്നത്. ഓഫ് സൈഡ് ട്രാപ്പിനെ സമര്‍ഥമായി മറികടന്ന് മെല്ലെ ബാള്‍ വലയിലേക്ക് നീക്കിയിടുമ്പോള്‍ യൂറോപ്പിന്റെ ചാംമ്പ്യന്‍ കപ്പ് അലയന്‍സ് അറീനയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു ആര്യന്‍ റോബന്‍.