Connect with us

Gulf

ശൈഖ് മുഹമ്മദ് മൊബൈല്‍ ഗവണ്‍മെന്റ് അവാര്‍ഡ് പ്രഖ്യാപിച്ചു

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആസൂത്രണം ചെയ്ത ഗവണ്‍മെന്റ് പദ്ധതിയില്‍ ഏറ്റവും നന്നായി സേവനം ഉറപ്പ് വരുത്തുന്നവര്‍ക്ക് “മൊബൈല്‍ ഗവണ്‍മെന്റ്” അവാര്‍ഡ് പ്രഖ്യാപിച്ചു.

ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി രാജ്യത്ത ജനങ്ങള്‍ക്ക് 24 മണിക്കൂറും ഇടതടവില്ലാതെ ലഭ്യമാക്കുന്ന പദ്ധതിയാണ് മൊബൈല്‍ ഗവണ്‍മെന്റ് (എം ഗവണ്‍മെന്റ്). 24 മാസം കൊണ്ട് രാജ്യവ്യാപകമായി സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുബൈ പോലീസ്, ജാഫ്‌സ തുടങ്ങിയവയൊക്കെ ആദ്യഘട്ടം എന്ന നിലയില്‍ മൊബൈല്‍ സര്‍വീസുകളില്‍ ചിലത് ആരംഭിച്ചു കഴിഞ്ഞു.
ഇത്തരം കാലോചിതമായ മാറ്റങ്ങള്‍ക്ക് രാജ്യത്തെ പ്രാദേശിക-കേന്ദ്ര ഗവണ്‍മെന്റ് സംവിധാനങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കാന്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
ലോക്കല്‍, ഫെഡറല്‍ ഗവണ്‍മെന്റ് സംവിധാനങ്ങളെ അവാര്‍ഡിനായി വെവ്വേറെ പരിഗണിക്കും. ഇതിനു പുറമെ ഈ സംരംഭത്തില്‍ ഏറ്റവും അവിസ്മരണീയമായ സംഭാവന നല്‍കുന്ന രാജ്യത്തെ ഒരു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിക്ക് 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രത്യേക അവാര്‍ഡും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.

 

Latest