Connect with us

Malappuram

ഭിന്നശേഷിയുള്ളവര്‍ക്കായി എല്ലാ ജില്ലയിലും വര്‍ക് ഷോപ്പുകള്‍ നടത്തും: മന്ത്രി മുനീര്‍

Published

|

Last Updated

അരീക്കോട് : ഇന്ത്യയിലെ മുഴുവന്‍ ഐ ഐ ടികളെയും ഉള്‍പ്പെടുത്തി ഭിന്നശേഷിയുള്ളവര്‍ക്കായി ജില്ലകള്‍തോറും വര്‍ക് ഷോപ്പുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി എം കെ മുനീര്‍. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ നേതൃത്വത്തില്‍ കാവനൂരില്‍ നടന്ന സൗജന്യ സഹായ ഉപകരണ നിര്‍ണയ വിതരണ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടം തിരുവനന്തപുരത്ത് നടക്കും. പി കെ ബഷീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

ഏറനാട് മണ്ഡലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന് പത്ത് ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മുഹമ്മദ് ഹാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സഫറുല്ല, പി പി റംലാബീഗം, എം. ഉണ്ണീന്‍കുട്ടി മൗലവി, ശൈലാ ഗഫൂര്‍, സബീന കണ്ണനാരി, പറമ്പാടന്‍ വിമല, പി സി അബ്ദുറഹിമാന്‍, എളങ്കയില്‍ മുംതാസ്, മുരളി കെ തറേക്കാട്ട്, വി ഹംസ, ഷഹര്‍ബാന്‍ ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Latest