Connect with us

Kerala

സീപ്ലെയിന്‍ ജൂണ്‍ രണ്ടിന് പറന്നുയരും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ ജൂണ്‍ രണ്ടിന് കൊല്ലം അഷ്ടമുടിക്കായലില്‍ നിന്ന് പറന്നുയരും. ടൂറിസം രംഗത്ത് സംസ്ഥാനത്തിന് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. സീപ്ലെയിന്‍ പദ്ധതി മത്സ്യബന്ധനത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് മത്സ്യ തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ട. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളുമായി താനും മന്ത്രി കെ ബാബുവും ചര്‍ച്ച നടത്തിയിട്ടുണ്ട്. സീ പ്ലെയിന്‍ മത്സ്യബന്ധനത്തെയോ പരിസ്ഥിതിയേയോ ബാധിക്കില്ല. കായലില്‍ ഒരു കിലോമീറ്റര്‍ ഭാഗം മാത്രമേ സീപ്ലയിനിന് ആവശ്യമുള്ളു. സാധാരണ ഒരു സ്പീഡ് ബോട്ടില്‍ നിന്നുണ്ടാകുന്ന ശബ്ദം പോലും പ്ലെയിന്‍ പറന്നുയരുമ്പോഴോ ലാന്‍ഡ് ചെയ്യുമ്പോഴോ ഉണ്ടാകില്ല. തുടക്കത്തില്‍ ഒരു പ്ലെയിന്‍ മാത്രമാകും സര്‍വീസ് നടത്തുക. ജൂണ്‍, ജൂലൈ മാസത്തോടെ മറ്റ് നാല് കമ്പനികള്‍കൂടി സര്‍വീസ് ആരംഭിക്കും. ഹൗസ് ബോട്ടുകളാണ് സീപ്ലെയിനിലേക്ക് കയറാന്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സീപ്ലെയിന്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.