Connect with us

International

കിമുറ നൂറ്റാണ്ടിന്റെ മുത്തച്ഛന്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: 19ാം നൂറ്റാണ്ടില്‍ ജനിച്ച ഇന്നും ജീവിക്കുന്ന പുരുഷനായി ജപ്പാനിലെ ജിറോയിമന്‍ കിമുറ. ഈ ലോക മുത്തച്ഛന് 116 വയസ്സുണ്ട്. എന്നാല്‍ 1901ന് മുമ്പ് ജനിച്ച 21 സ്ത്രീകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രായം കൂടിയ മുത്തച്ഛന്‍മാര്‍ ഏറ്റവും കൂടുതല്‍ ജപ്പാനിലും അമേരിക്കയിലുമാണ്. കിമുറക്ക് കഴിഞ്ഞ ആഴ്ചയാണ് പുതിയ അംഗീകാരം ലഭിച്ചത്. ജെയിംസ് ഇമ്മാനുവല്‍ എന്നയാള്‍ മരിച്ചതോടെയാണ് 19ാം നൂറ്റാണ്ടില്‍ ജനിച്ച് ഇപ്പോഴും ജീവിക്കുന്ന ഏക പുരുഷന്‍ എന്ന ബഹുമതി ലഭിച്ചത്. അദ്ദേഹത്തിന് അഞ്ച് കുട്ടികളുണ്ട്. 14 പേരക്കുട്ടികളുമുണ്ട്. ഇപ്പോള്‍ ജപ്പാനിലെ കിയോട്ടാന്‍ഗോയിലാണ് താമസം.