Kerala
പ്രശ്‌നം തീര്‍ക്കാന്‍ 3 ഉപമുഖ്യമന്ത്രിമാര്‍ വേണ്ടിവരും:കൊടിയേരി
തിരുവനന്തപുരം: മൂന്ന് ഉപമുഖ്യമന്ത്രിമാരെ തീരുമാനിച്ചാലേ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ എന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷണന്‍. നാല്‍പതില്‍ താഴെ മാത്രം എംഎല്‍എമാരുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കുമ്പോള്‍ 20 എംഎല്‍എമാരുള്ള ലീഗിനും ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കൊടിയേരി ബാലകൃഷണന്‍ പറഞ്ഞു. ഒരു പാര്‍ട്ടി തന്നെ മുഖ്യമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്ത ചരിത്രം ഉണ്ടായിട്ടില്ലെന്നും കൊടിയേരി പറഞ്ഞു.
---- facebook comment plugin here -----