Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 50 സീറ്റ് കുറയും

Published

|

Last Updated

kozhikode medical college

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പ്രവേശനത്തിന് 50 സീറ്റുകള്‍ കുറക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. കണ്ണൂരിലെ ഒരു സ്വകാര്യ കോളജിന് 50 സീറ്റ് കൂട്ടി നല്‍കാനും തീരുമാനം. ഇതോടെ ഇക്കൊല്ലം 200 സീറ്റുകളിലേക്കേ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശനം സാധ്യമാകൂ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇത്തരമൊരു നീക്കത്തിന് കാരണമായി പറയുന്നത്.

പുതിയ അധ്യയന വര്‍ഷം പ്രവേശനം തേടുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ പുതിയ ഉത്തരവ്. മതിയായ തയ്യാറെടുപ്പില്ലാതെയാണ് മെഡിക്കല്‍ കോളജ് നിലവിലെ 250 സീറ്റ് നിലനിര്‍ത്താന്‍ അപേക്ഷിച്ചത്. ലൈബ്രറി, അധ്യാപകര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നില്‍. കഴിഞ്ഞ 3 വര്‍ഷമായി 250 സീററുകളിലേക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശനം നടത്തുന്നു. ഇത് പുതുക്കാനുള്ള അപേക്ഷയാണ് തള്ളിയത്. എന്നാല്‍ നഷ്ടപ്പെട്ട ഈ അമ്പത് സീറ്റുകള്‍ ഈ അധ്യയനവര്‍ഷം തിരിച്ചുപിടിക്കാന്‍ പ്രയാസമായിരിക്കും.

---- facebook comment plugin here -----

Latest