Connect with us

Kasargod

10000കോടിയുടെ റോഡ് പദ്ധതി:പകുതിയിലേറെയും മലബാര്‍ മേഖലയില്‍

Published

|

Last Updated

കാസര്‍ഗോഡ്: സംസ്ഥാനത്തെ റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പതിനായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരുപത്തിയെട്ട് റോഡുകളാണ് വികസിപ്പിക്കുന്നത്. ഇതില്‍ പകുതിയിലേറെയും മലബാര്‍ മേഖലയിലാണ്.കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ നവീകരണ നിര്‍മാണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ഒരു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതിയുടെ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിക്കായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പറഞ്ഞു.