Connect with us

International

അയാസ് സ്വാദിഖിനെ പാക് സ്പീക്കറായി തിരഞ്ഞെടുത്തു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗി (എന്‍) മുതിര്‍ന്ന നേതാവ് അയാസ് സ്വാദിഖിനെ പാര്‍ലിമെന്റ് സ്പീക്കറായി തിരഞ്ഞെടുത്തു. നവാസ് ശരീഫിന്റെ പാര്‍ട്ടിക്ക് കനത്ത ഭൂരിപക്ഷമുള്ള പാര്‍ലിമെന്റില്‍ 313ല്‍ 258 വോട്ടുകള്‍ നേടിയാണ് അയാസ് സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫിന്റെ സ്ഥാനാര്‍ഥി ശഹെര്‍യാര്‍ അഫ്രീദിക്ക് 31ഉം എം ക്യു എമ്മിന്റെ ഇഖ്ബാല്‍ ഖ്വാദിരിക്ക് 23ഉം വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.

പ്രധാന പ്രതിപക്ഷമായ പി പി പി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു. പി എം എല്‍ (എന്‍) നേതൃത്വവുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് പി പി പി തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി സ്പീക്കറായി പി എം എല്‍ (എന്‍) സ്ഥാനാര്‍ഥിയായ മുര്‍താസാ ജവാദ് അബ്ബാസിയെയും തിരഞ്ഞെടുത്തു. ഇദ്ദേഹവും 258 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
അയാസ് സ്വാദിഖിനും അബ്ബാസിക്കും നിലവിലെ സ്പീക്കറായ ഫഹ്മിദാ മിര്‍സ സത്യാവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയെ നിയോഗിക്കാനുള്ള വോട്ടെടുപ്പ് പാര്‍ലിമെന്റില്‍ നാളെ നടക്കും.

---- facebook comment plugin here -----

Latest