Connect with us

National

വിമാനം വൈകി:വൃദ്ധ ദമ്പതികള്‍ക്ക് എയര്‍ ഇന്ത്യ 80000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published

|

Last Updated

air-indiaന്യൂഡല്‍ഹി: വൃദ്ധ ദമ്പതികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താതിരുന്ന എയര്‍ ഇന്ത്യ 80000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി. ദമ്പതികളുടെ പരാതിയിന്മല്‍ ഡല്‍ഹിയിലെ ഉപഭോക്തൃ പരിഹാര ഫോറമാണ് 80000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ഡല്‍ഹി-ലണ്ടന്‍ വിമാനമാണ് വൈകിയത്. വിമാനം വൈകിയത് കാരണം താമസത്തിനും മറ്റുമായി ഇവര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം വിധിച്ചത്. 2010 ഡിസംബര്‍ 18നുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു വൃദ്ധ ദമ്പതിമാര്‍ക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് ദിവസം വൈകി ഡിസംബര്‍ 21നാണ് ലണ്ടനിലേക്ക് വിമാനം പറന്നുയര്‍ന്നത്. ഈ ദിവസങ്ങളില്‍ ഹോട്ടലിലെ താമസത്തിനും ഭക്ഷണത്തിനും യാത്രാ ചിലവുമൊക്കെയായി 55000 രൂപ ചിലവായതായി കാണിച്ചായിരുന്നു ദമ്പതിമാര്‍ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്. ദമ്പതികളുടെ പരാതിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചെങ്കിലും യാതൊരുവിധ മറുപടിയും എയര്‍ ഇന്ത്യ നല്‍കിയിരുന്നില്ല.

Latest