Connect with us

Gulf

സൗജന്യ കോളുകള്‍ക്ക് നിയന്ത്രണം; സഊദിയില്‍ വൈബര്‍ നിരോധിച്ചു

Published

|

Last Updated

ജിദ്ദ: സഊദി അറേബ്യയില്‍ സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സൗജന്യമായി കോളും മെസ്സേജും ഫയല്‍ ട്രാന്‍സ്ഫറും സാധ്യമാക്കിയിരുന്ന വൈബര്‍ ആപ്ലിക്കേഷന്‍ നിരോധിച്ചു. ഈ നിരയിലെ മറ്റു ആപ്ലിക്കേഷനുകളായ സ്‌കൈപ്പിനും വാട്‌സ് അപ്പിനും ഉടന്‍ നിരോധനം വന്നേക്കും.
സേവനങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കാത്തതിനാലാണ് വൈബര്‍ നിരോധിച്ചതെന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് അറിയിച്ചു. വൈബറിന് പുറമെ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടീസ് നല്‍കിയതായും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സൗജന്യമായി നാട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിക്കുന്നത് വൈബറും സ്‌കൈപ്പുമാണ്. ഇവയക്ക് നിരോധനമേര്‍പ്പെടുത്തുന്നത് മലയാളികളെയാണ് ഏറെയും ബാധിക്കുക.