Connect with us

National

പാക്‌സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യാ – പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ പൂനെ സെക്ടറില്‍പ്പെട്ട മന്ദിയില്‍ നിന്നാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. വെടിവെപ്പ് അര മണിക്കൂറോളം നിലനിന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 31 തവണ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest