Connect with us

National

ആന്റണി സോണിയയുമായി കൂടിക്കാഴ്ച്ച നടത്തി; കേരളത്തിലെ പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയുടെ മന്ത്രി സഭാപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശം. ഇന്ന് സോണിയയുമായി ആന്റണി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സോണിയ നിര്‍ദേശം മുന്നോട്ട് വെച്ചത്.

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ ആന്റണി സോണിയയെ ധരിപ്പിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി അറിയുന്ന മുതിര്‍ന്ന നേതാവ് എന്നതാണ് ആന്റണിയെ പ്രശ്‌നത്തില്‍ ഇടപെടുവിക്കാനുള്ള കാരണം.

സോണിയയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ആന്റണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഫോണില്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest