Connect with us

Wayanad

വിദ്യാലയങ്ങളില്‍ ജലശ്രീ ക്ലബ്ബ് തുടങ്ങുന്നു

Published

|

Last Updated

കല്‍പ്പറ്റ: കുട്ടികളില്‍ ജലസംസ്‌കാരം സൃഷ്ടിക്കാന്‍ സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങളില്‍ ജലശ്രീ ക്ലബ്ബ് തുടങ്ങുന്നു. ജല വിഭവ വകുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജലശ്രീ കമ്യൂണിക്കേഷന്‍ ആന്‍ഡ് കപ്പാസിറ്റി ഡെവലപമെന്റ് യൂനിറ്റ് മുഖേനയാണ് ക്ലബ്ബുകള്‍ ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും രജിസ്‌ട്രേഷന്‍ ഫോമും വിദ്യാലയ മേധാവികള്‍ക്ക് ലഭിച്ചു തുടങ്ങി. ക്ലബ്ബ് ആരംഭിക്കാന്‍ താത്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് അയക്കാന്‍ ഈമാസം 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളെ ജല, പരിസ്ഥിതി സൗഹൃദ ക്യാമ്പസുകളാക്കി മാറ്റുക, സമൂഹത്തില്‍ പുതിയ ജലസംസ്‌കാരം രൂപപ്പെടുത്താന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുക, ജലത്തിന്റെ ഗുണനിലാരം ഉറപ്പ്‌വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, വെള്ളത്തിന്റെ കാര്യക്ഷമമായ ഉപയോഗം, ജലദൗര്‍ലഭ്യം, ജലസംഭരണ, സംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവയില്‍ അവബോധം സൃഷ്ടിക്കല്‍, ഗ്രാമങ്ങളും നഗരങ്ങളും നേരിടുന്ന ജലപ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനം, ജലസ്രോതസ്സുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനം, സ്‌കൂളില്‍ ജലസംഭരണ, ശുദ്ധീകരണ, വിതരണ സംവിധാനം ഉറപ്പുവരുത്തല്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ തുടങ്ങിയവയാണ് ക്ലബ്ബിന്റെ ലക്ഷ്യം. 30 മുതല്‍ 50 വരെ വിദ്യാര്‍ഥികള്‍ അടങ്ങുന്നതായിരിക്കും ഓരോ ക്ലബ്ബും.