Connect with us

International

തുര്‍ക്കിയില്‍ പ്രക്ഷോഭം ശക്തം; പോലീസും സമരക്കാരും ഏറ്റുമുട്ടി

Published

|

Last Updated

അങ്കാറ: തുര്‍ക്കിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നതിനിടെ അങ്കാറ, ഇസ്താംബൂള്‍ എന്നിവിടങ്ങളില്‍ പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് ജല പീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.

തുര്‍ക്കിയിലെ എറ്റവും വലിയ നഗരമായ ഇസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ ഗെസി പാര്‍ക്ക് പൊളിച്ച് അവിടെ ഷോപ്പിംഗ് മാള്‍ പണിയാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തുര്‍ക്കിയില്‍ പ്രക്ഷോഭമാരംഭിച്ചത്.

പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രാജിവെക്കണമെന്നാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം എന്നാല്‍ പ്രക്ഷോഭകരുടെ ആവശ്യം ജനാധിപത്യ വിരുദ്ധമാണെന്നാണ് ഉര്‍ദുഗാന്റെ പക്ഷം.

Latest