Connect with us

National

അദ്വാനിയുടെ രാജിയില്‍ ആര്‍ എസ് എസിന് പങ്കില്ലെന്ന് രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: അദ്വാനി സ്ഥാനങ്ങള്‍ രാജിവെച്ചതില്‍ ആര്‍ എസ് എസിന് യാതൊരു പങ്കുമില്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. അദ്വാനിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്ന് ആര്‍ എസ് എസ് പറഞ്ഞിട്ടില്ലെന്നും ആര്‍ എസ് എസ് നേതാക്കള്‍ ഇന്ന് അദ്വാനിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അദ്വാനിയുടെ രാജിക്ക് കാരണം മോഡി വരുന്നതിലുള്ള വിയോജിപ്പല്ലെന്നും ആര്‍ എസ് എസ് പാര്‍ട്ടികാര്യങ്ങളില്‍ ഇടപെടുന്നതാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബി ജെ പി അദ്ധ്യക്ഷന്റെ വിശദീകരണം.

Latest