Connect with us

Gulf

ദുബൈക്ക് സാധ്യതയേറി

Published

|

Last Updated

ദുബൈ;എക്‌സ്‌പോ 2020ന് ആതിഥ്യം ലഭിക്കാന്‍ ദുബൈ ഒരു കടമ്പ കൂടി കടന്നു. പാരീസില്‍, ബ്യൂറോ ഇന്റര്‍നാഷനല്‍ ദെസ് എക്‌സ്‌പൊസിഷന്‍ യോഗം ചേര്‍ന്നപ്പോള്‍ ദുബൈ മറ്റു നഗരങ്ങളെ അപേക്ഷിച്ച് മുന്നിലെത്തി. ബ്രസീലിലെ സാവോ പോളോ, റഷ്യയിലെ യിക്കാതെ റിന്‍ബര്‍ഗ്, തുര്‍ക്കിയിലെ ഇസ്മിര്‍, തായ്‌ലന്റിലെ ആയുത്തായ എന്നീ നഗരങ്ങളാണ് മറ്റു മത്സരാര്‍ഥികള്‍.

ദുബൈയുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം പാരീലിസിലെത്തിയിട്ടുണ്ട്. ശൈഖ് അഹ്്മദ് ബിന്‍ സഈദ് അല്‍ മക്്തൂം, മന്ത്രി റീം അല്‍ ഹശ്മി എന്നിവരടക്കം ഉന്നതതല സംഘം അനുഗമിക്കുന്നു. ലോകത്തിലെ സുമനസുകള്‍ക്ക് ആതിഥ്യമരുളാനുള്ള അവസരമായാണ് എക്‌സ്‌പോ 2020നെ കാണുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 623 പേജുള്ള നിര്‍ദേശമാണ് ദുബൈ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിന് അനുരൂപമായ പ്രദര്‍ശനം കൂടി പാരീസില്‍ ദുബൈ അവതരിപ്പിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയെ ശൈഖ് മുഹമ്മദ് കാണും. ജബല്‍ അലിയില്‍ 438 ഹെക്ടര്‍ സ്ഥലമാണ് വേള്‍ഡ് എക്‌സ്‌പോക്കു വേണ്ടി ദുബൈ സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.