Connect with us

National

ഇശ്‌റത്ത് ജഹാന്‍ കേസ്: സി ബി ഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

അഹമ്മദാബാദ്: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വ്യാജ ഏറ്റുമുട്ടലിലൂടെയാണോ ഇശ്രത്ത് ജഹാനും ഭര്‍ത്താവും കൊല്ലപ്പെട്ടതെന്ന് അന്വേഷിക്കുന്നതിന് പകരം കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണോ എന്ന് അന്വേഷിക്കാനാണ് സി ബി ഐ ശ്രമിച്ചതെന്ന് കോടതി വിമര്‍ശിച്ചു.

ഇന്റലിജന്‍സ് ബ്യൂറോയുടെ വാദങ്ങള്‍ തെളിയിക്കാനാണ് സി ബി ഐ പണിയെടുത്തുകൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണോ അല്ലയോ എന്നതിന് പ്രസക്തിയില്ല. ആരേയും കൊല്ലാന്‍ പോലീസിന് അധികാരമില്ലെന്നും ജസ്റ്റിസുമാരായ ജയാനന്ദ് പട്ടേലും അഭിലാഷ് കുമാരിയുമടങ്ങുന്ന ഡിവഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ഇശ്രത്ത് ജഹാന് പാക്കിസ്ഥാനി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സി ഡി കോടതിയില്‍ സമര്‍പ്പിക്കാന്‍ ശ്രമച്ച ഗുജറാത്ത് അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനേയും കോടതി വിമര്‍ച്ചു. ഇത് അതിനുള്ള കോടതിയല്ലെന്നും വിചാരണ കോടതിയിലാണ് സി ഡി സമര്‍പ്പിക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.