Connect with us

International

പാക്കിസ്ഥാനിലെ ജിന്നയുടെ വസതി തീവ്രവാദികള്‍ തകര്‍ത്തു

Published

|

Last Updated

തീവ്രവാദികള്‍ തകര്‍ത്ത, ജിന്നയുടെ ബലൂചിസ്ഥാനിലെ വസതി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ 121 വര്‍ഷം പഴക്കമുള്ള വസതി തീവ്രവാദികള്‍ തകര്‍ത്തു. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാനിലെ സിയാറത്തിലുള്ള ഖാഇദേ ആസാം എന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടമാണ് തകര്‍ത്തത്. ജിന്ന തന്റെ അവസാന നാളുകള്‍ കഴിച്ചുകൂട്ടിയത് ഇവിടെയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കെട്ടിടം തീവ്രവാദി സംഘം വെടിവെച്ച് തകര്‍ത്തത്. കെട്ടിടത്തില്‍ നാല് ബോംബുകള്‍ സ്ഥാപിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ മരം കൊണ്ട് നിര്‍മിച്ച ഭാഗങ്ങളെല്ലാം കത്തിച്ചാമ്പലായി. ജിന്നയുടെ ശേഷിപ്പുകളും അഗ്നി വിഴുങ്ങി. ഇപ്പോള്‍ ഇഷ്ടികകൊണ്ടുള്ള കെട്ടിടത്തിന്റെ ഘടന മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്ന് ടെലിവിഷന്‍ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു.