Connect with us

Wayanad

മര്‍കസ് മെഡ്‌സിന ആന്‍ഡ് ഡി എം വിംസ് റൂറല്‍ ഹെല്‍ത്ത് സെന്റര്‍ തുറന്നു

Published

|

Last Updated


ചൂരല്‍മല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ഡി എസ് എഡ്യൂക്കേഷന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച മര്‍കസ് മെഡ്‌സിന ആന്‍ഡ് ഡി എം വിംസ് റൂറല്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം നിര്‍വഹിക്കുന്നു

ചൂരല്‍മല: കാരന്തൂര്‍ സുന്നീ മര്‍കസിന്റെ പ്രവര്‍ത്തനത്തിലെ പ്രധാന മേഖലയാണ് ആതുര ശുശ്രൂഷ രംഗമെന്ന് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി. ചൂരല്‍മല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ഡി എസ് എജ്യൂക്കേഷന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച മര്‍കസ് മെഡ്‌സിന ആന്‍ഡ് ഡി എം വിംസ് റൂറല്‍ ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം വരാതിരിക്കാനുള്ള ശ്രദ്ധയും ഭക്ഷണ ശീലങ്ങളിലുള്ള മാറ്റങ്ങളുമായിരിക്കണം വരും തലമുറ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിംസ് ചീഫ് അഡ്മിനിസ്്‌ട്രേറ്റര്‍ ദേവാന്ദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.മഹ്‌റൂഫ് രാജ്,വി എ സുബ്രമഹ്ണ്യന്‍ (സി പി എം), കെ അബ്ദുല്‍ കലാം (മുസ്‌ലിം ലീഗ്), സുകുമാരന്‍ (കോണ്‍ഗ്രസ്), വാര്‍ഡ് മെമ്പര്‍ കെ അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.സി കെ അലി സഖാഫി അധ്യക്ഷത വിച്ചു. കെ ഷറഫുദ്ദീന്‍ മെഡ്‌സിനയുടെ സന്ദേശം കൈമാറി. കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കെ മുനീര്‍ നന്ദിയും പറഞ്ഞു.

Latest