Connect with us

Kerala

തീരദേശ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ്; എസ് വൈ എസ് പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

താനൂര്‍: ദുരിതമനുഭവിക്കുന്ന പതിനായിരം തീരദേശ കുടുംബങ്ങള്‍ക്ക് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ ഭക്ഷണ കിറ്റുകളുടെ വിതരണോദ്ഘാടനം താനൂര്‍ ത്വാഹാ ബീച്ചില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.എസ് വൈ എസ് സാമൂഹിക ക്ഷേമ വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജില്ലാ, സോണല്‍ ഘടകങ്ങള്‍ വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും വിവിധ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവരെയും മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടി എസ് വൈ എസ് പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കാന്തപുരം പറഞ്ഞു. ദുരന്തങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന സ്ഥലങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കി ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, നാസര്‍ഹാജി ഓമച്ചപ്പുഴ, ഹമീദ്ഹാജി കൊടിഞ്ഞി, മുഹമ്മദ് പറവൂര്‍, ഒ മുഹമ്മദ് കാവപ്പുര സംബന്ധിച്ചു.

 

Latest