Connect with us

Malappuram

ടി വി സുലൈഖാബി കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സന്‍

Published

|

Last Updated

കോട്ടക്കല്‍: മുനിസിപ്പല്‍ ചെയര്‍പേഴ്‌സനായി ടി വി സുലൈഖാബിയെ തിരഞ്ഞെടുത്തു. ഇന്നലെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങിലാണ് സ്ഥാനമേറ്റത്. ലീഗിലെ ധാരണ പ്രകാരം നിലവിലെ ചെയര്‍ പേഴ്‌സനായിരുന്ന ബുശ്‌റ ഷബീര്‍ രാജിവെച്ച തിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷയെ തിരഞ്ഞെടുത്തത്.
നഗരസഭ നാലാം വാര്‍ഡ് കൗണ്‍സിലറാണ്. നിലവില്‍ വികസന സ്റ്റാന്‍ഡിം കമ്മിറ്റി ചെയര്‍പേഴ്‌സനായിരുന്നു. വനിതാ ലീഗിന്റെ നേതൃനിരയിലും അംഗമാണ്. 2001ല്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കില ഫാക്കലിറ്റി ജില്ലാ കോ ഓഡിനേറ്റര്‍ കെ എം റശീദാണ് ഭര്‍ത്താവ്. ധാരണ പ്രകാരം സ്ഥാനം കൈമാറുന്നതിനെ ചൊല്ലി ലീഗിനകത്ത് ഏറെ വിവാദം നിലനിന്നിരുന്നു. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് പാണാക്കേട്ടേക്ക് തീരുമാനം വിട്ടെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. നിലവിലെ അധ്യക്ഷ ബുശ്‌റ ശബീര്‍ തുടരണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പക്ഷം. സുലൈഖാബിക്ക് വേണ്ടി ശക്കമായ സമ്മര്‍ദ്ധം ഉണ്ടായതോടെയാണ് ഇവരെ അധ്യക്ഷയാക്കാന്‍ ലീഗ് നിര്‍ബന്ധിതമായത്.
പുതിയ അധ്യക്ഷയെ വരവേല്‍ക്കുന്നത് മാലിന്യ പ്രശ്‌നം

കോട്ടക്കല്‍: നഗരസഭയുടെ പുതുയ അധ്യക്ഷയെ വരവേല്‍ക്കുന്നത് മൈലാടിയിലെ മാലിന്യ പ്രശ്‌നം. ഇന്നലെ സ്ഥാനമേറ്റ ടി വി സുലൈഖാബി ഇന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന മാലിന്യ വിഷയമാണ് അഭിമുഖീകരിക്കുന്നത്. നഗരസഭയെ വെള്ളം കുടിപ്പിച്ച മാലിന്യ വിഷയം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ശാസ്വത പരിഹാരം കാണാന്‍ നഗരസഭക്കായിട്ടില്ല. മൈലാടി സമര സമിതിയും നഗരസഭയും അവരവരടുടെ നിലപാടിലുറച്ച് കാര്യങ്ങള്‍ നീക്കിവരികയാണ്.
ഡി എം ഒ, ആര്‍ ഡി ഒ തുടങ്ങിയവര്‍ പ്രശ്‌നത്തിലിടപ്പെട്ടെങ്കിലും പ്രശ്‌നം ഇന്നും ഒഴിയാ ബാധയാണ്. നേരത്തെയുണ്ടായിരുന്ന ചെയര്‍പേഴ്‌സനെ സ്ഥിരപ്പെടുത്താന്‍ വരെ മാലിന്യ വിഷയം എടുത്തിട്ടിരുന്നു. പുതിയ ചെയര്‍പേഴ്‌സന്റെ നിലപാട് പ്രശ്‌ന പരിഹാരത്തിന് ഏറെ പ്രയോജന മാകുമെന്നാണ് ചിലരുടെയെങ്കിലും വിലയിരുത്തല്‍. നിലവിലുണ്ടായിരുന്ന സ്ഥാനം ഇടപെടലും പിന്‍ഡ്രൈവുമായതിനാല്‍ നടക്കാതെ പോയെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. മൈലാടിയിലെ മാലിന്യ പ്ലാന്റ് എടുത്തുമാറ്റുക, പരിസരത്തെ കല്ലുവട്ടുകുഴിയിലെ മാലിന്യങ്ങള്‍ നീക്കുക എന്നീ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ട് വെക്കുന്നത്. പ്ലാന്റ് മാറ്റാനാവില്ലെന്ന നിലപാടാണ് നഗരസഭക്ക്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ ഡി എം ഒയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതി നടപ്പിലാക്കലാകും സുലൈഖാബിക്ക് കടക്കാനുള്ള ആദ്യ കടമ്പ. അതെ സമയം നിലവിലെ ദിശയില്‍ തന്നെ പുതിയ ചെയര്‍പേഴ്‌സനും നീങ്ങിയാല്‍ നേരത്തെ യുള്ളതില്‍ നിന്നും കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടിവരില്ല. ഇന്ന് കലക്ടറേറ്റില്‍ നടക്കുന്ന ചര്‍ച്ചയുടെ അനന്തര ഫലം പോലിരിക്കും പുതിയ അധ്യക്ഷയുടെ നിലപാടുകളും.

---- facebook comment plugin here -----

Latest