Connect with us

Sports

ഇംഗ്ലണ്ട്-ദ.ആഫ്രിക്ക സെമി ഇന്ന്; നാളെ ഇന്ത്യ-ലങ്ക

Published

|

Last Updated

ഓവല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടും കിരീട സാധ്യതയുള്ള ദക്ഷിണാഫ്രിക്കയും ഇന്ന് നേര്‍ക്കുനേര്‍. നാളെ ഇന്ത്യ-ശ്രീലങ്ക സെമി. പരിശീലന മത്സരത്തില്‍ ഇന്ത്യയോടേറ്റ പരാജയം ടീം മറന്നുകഴിഞ്ഞു. ഇത് സെമിയാണ്. രണ്ട് ടീമിനും തുല്യ സാധ്യത – ലങ്കന്‍ ബാറ്റ്‌സ്മാന്‍ മഹേല ജയവര്‍ധനെ പറഞ്ഞു. ആസ്‌ത്രേലിയക്കെതിരായ മത്സരത്തില്‍ 11000 ഏകദിന റണ്‍സ് തികച്ച് ജയവര്‍ധനെ ശ്രദ്ധ പിടിച്ചു പറ്റി. നിര്‍ണായക മത്സരത്തില്‍ ഓസീസിനെ 20 റണ്‍സിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക സെമിഫൈനലില്‍ കടന്നത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസത്രേലിയ 233 റണ്‍സില്‍ പുറത്തായി. ഓസീസിന് സെമിഫൈനല്‍ യോഗ്യത നേടാന്‍ വിജയലക്ഷ്യം 29.1 ഓവറില്‍ മറികടക്കണമായിരുന്നു. ഒരുഘട്ടത്തില്‍ 192/9 എന്ന നിലയിലായിരുന്ന ഓസീസിനെ അവസാന വിക്കറ്റില്‍ സേവിയര്‍ ദോഹര്‍ത്തി-ക്ലിന്റ് മക്കായി സഖ്യമാണ് വിജയത്തിന് അടുത്തെത്തിച്ചത്. 41 റണ്‍സ് നേടിയ സഖ്യം പൊളിച്ച് ലങ്കയ്ക്ക് വിജയവും സെമിബര്‍ത്തും നല്‍കിയത് ദില്‍ഷനാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം പൂകിയതോടെ ഓസീസ് ക്യാംപില്‍ പ്രതീക്ഷകള്‍ ഉദിച്ചു. ദില്‍ഷന്‍(34) തിരിമന്നെ (57) ജയവര്‍ധനെ(84 നോട്ടൗട്ട്) ലങ്കയെ കരകയറ്റി. വാലറ്റത്ത് ചന്ദിമാലിന്റെ 31 റണ്‍സ് പ്രകടനം കൂടിയായപ്പോള്‍ ലങ്ക 250 കടന്നു.
സ്റ്റാര്‍ ക്രിക്കറ്റില്‍ വൈകീട്ട് 3ന്‌