Connect with us

Wayanad

തൊഴിലുറപ്പ് വേതന വിതരണം ഇ-പെയ്‌മെന്റ് വഴി

Published

|

Last Updated

മീനങ്ങാടി: സംസ്ഥാനത്ത് ആദമായി എന്‍ ജി എന്‍. ആര്‍ ഇ ജി എസ്സില്‍ തൊഴിലാളികളുടെ വേതനം ഇ. പെയ്‌മെന്റ് സംവിധാനത്തിലൂടെ നല്‍കുന്നതിന് മീനങ്ങാടി പഞ്ചായത്ത് തുടക്കം കുറിച്ചു. നിലവില്‍ ചെക്ക് വഴി ബാങ്കിലേക്ക് നല്‍കിയിരുന്ന വേതനം ഇനിമുതല്‍ 24 മണിക്കൂറിനുള്ളില്‍ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനമാണിത്. പഞ്ചായത്തിലെ 5500 തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനാല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ജില്ലാ പോഗ്രാം കോര്‍ഡിനേറ്റര്‍ സി വി ജോയി അഭിപ്രായപ്പെട്ടു. ഇതിനായി നാഷണലൈസ്ഡ് ബാങ്കിംഗ് അക്കൗണ്ടുള്ളവരെ കോര്‍ ബാങ്കിംഗുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.വി. ജോയി പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചു.