Connect with us

National

ഗുജറാത്ത് കലാപം മറക്കാന്‍ മുസ്ലിംഗളോട് രാജ്‌നാഥ് സിംഗിന്റെ അഭ്യര്‍ത്ഥന

Published

|

Last Updated

gujarath riotsജയ്പൂര്‍: 2002 ലെ ഗുജറാത്ത് കലാപം മറക്കണമെന്ന് രാജ്യത്തെ മുസ്ലിംഗളോട് ബി ജെ പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ അഭ്യര്‍ത്ഥന. രാജ്യത്ത് 2002ന് മുമ്പ് 13000 വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ ഭൈറോണ്‍ സിംഗ് ഷെഖാവത്തിന്റേയോ വസുന്ധര രാജ സിന്ധ്യയുടേയോ ഭരണകാലത്ത് യോതൊരു മതപരമായ വേര്‍തിരിവുകളും ഉണ്ടായിട്ടില്ല. ഒരു പ്രാദേശിക ടി വി ചാനല്‍ സംഘടിപ്പച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ “ഭിന്നിപ്പിച്ചു ഭരിക്കുക” എന്ന നയത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷം പിന്നിടുമ്പോഴും ഹിന്ദുക്കളും മുസ്ലിംഗളും തമ്മിലുള്ള മാനസിക അകലം കുറക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കായിട്ടില്ലെന്നും സിംഗ് കുറ്റപ്പെടുത്തി.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തന്നെ നേരിട്ട് സമീപിക്കുകയോ എഴുതിയറിയിക്കുകയോ ചെയ്താന്‍ താനിടപെട്ട് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.