Connect with us

Gulf

നിബന്ധനകള്‍ പാലിക്കാത്തവ ജൂലൈ ഒന്ന് മുതല്‍ അടപ്പിക്കും

Published

|

Last Updated

അബുദാബി: നഗരത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി നഗരസഭ നടപ്പാക്കുന്ന ബഖാല പദ്ധതിയുടെ സമയപരിധി ഈ മാസം അവസാനിക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ നഗരസഭാ അധികൃതര്‍ അടപ്പിക്കും. കാലാവധി നീട്ടില്ലെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.

അടുത്ത മാസം മുതല്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പ്രത്യേക പരിശോധന കാമ്പയിന്‍ നടത്തും. നഗരത്തിനകത്തും പുറത്തും നിബന്ധനകള്‍ പാലിക്കാത്ത ഗ്രോസറികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പില്ലാതെ നടപടിയെടുക്കും. കഴിഞ്ഞ ഏപ്രില്‍ വരെ 71 ശതമാനം ഗ്രോസറികള്‍ ബഖാല പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. അവയില്‍ മിക്കവയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാക്കിയുള്ളവ ഈ മാസം 30ന് മുമ്പായി പൂര്‍ത്തിയാക്കണം.
അബുദാബി 2030 എന്ന നഗര സമഗ്ര വികസനത്തിന്റെ ഭാഗമായി അബുദാബിയെ ലോകോത്തര നഗരമായി മാറ്റുന്നതിനാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

Latest