Connect with us

Ongoing News

നികത്തിയത് 131.29 ഏക്കര്‍ നെല്‍വയല്‍

Published

|

Last Updated

***മുമ്പില്‍ എറണാകുളം ജില്ല

***മലപ്പുറവും ആലപ്പുഴയും രണ്ടാമത്

***2801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

AGRICULTURE_23604fതിരുവനന്തപുരം: നെല്‍ത്തട തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ 1131.29 ഏക്കര്‍ നെല്‍വയല്‍ നികത്തിയതായി മന്ത്രി അടൂര്‍ പ്രകാശ് എം ചന്ദ്രന്റെ ചോദ്യത്തിന് മറുപടി നല്‍കി. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് എറണാകുളം ജില്ലയാണ്. 

446.21 ഏക്കര്‍. 156 ഏക്കര്‍ നികത്തി ആലപ്പുഴയും മലപ്പുറവുമാണ് തൊട്ടു പിന്നില്‍. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും നികത്തല്‍ കണക്കാക്കിയിട്ടില്ല.
നിലം നികത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളത്ത് 14ഉം ഇടുക്കിയില്‍ 12 ഉം കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.
ആലപ്പുഴയില്‍ 37കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ മലപ്പുറത്ത് 112 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ കൊല്ലം 679, കോട്ടയം 605, തിരുവനന്തപുരം 567 എന്നിങ്ങനെയാണ്. നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
87,86,497 വൃക്ഷത്തൈകള്‍
നട്ടുപിടിപ്പിക്കും
തിരുവനന്തപുരം: ഈ വര്‍ഷം വനം വകുപ്പിനു കീഴിലുള്ള സോഷ്യല്‍ ഫോറസ്ട്രി പദ്ധതി മുഖേന 87,86,497 വൃക്ഷത്തൈകള്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്തു നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
തേക്ക്, മഹാഗണി, ഉങ്ങ്, നെല്ലി, രക്തചന്ദനം, ചന്ദനം, താന്നി, കരിങ്ങാലി, കുമ്പിള്‍, നീര്‍മരുത്, വേങ്ങ, കണിക്കൊന്ന, കുടംപുളി, അശോകം, പൂവരശ്, സീതപ്പഴം, മാവ്, പേര, ചമത, കൂവളം, ഇലഞ്ഞി, മന്ദാരം, പുളി, സില്‍വര്‍ ഓക്ക്, തേമ്പാവ്, ഞാവല്‍, ജക്രാന്ത, ആര്യവേപ്പ്, കമ്പകം, പെല്‍റ്റാഫോറം, സ്‌പോത്തോഡിയ, മണിമരുത്, മഞ്ഞക്കൊന്ന തുടങ്ങിയ വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുക.

Latest