Connect with us

Gulf

ഖത്തര്‍ അമീര്‍ അധികാരം കൈമാറുന്നു

Published

|

Last Updated

qathar ameeദോഹ: ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി രണ്ടാമത്തെ പുത്രന് അധികാരം കൈമാറാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അല്‍ താനിയുടെ മകന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കാണ് അധികാരം കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഭരണകൂടത്തിന്റെ ഉന്നതതല യോഗം അമീര്‍ വിളിച്ചു ചേര്‍ത്തിരുന്നു.
രാജ കുടുംബത്തിന്റെയും ഉപദേശക സമിതിയുടെയും യോഗമാണ് ചേര്‍ന്നത്. എണ്ണ സമ്പന്ന രാജ്യമായ ഖത്തറിന്റെ ഭരണം കൈമാറാന്‍ താന്‍ സന്നദ്ധനാണെന്ന് അമീര്‍ അറിയിച്ചിട്ടുണ്ട്. അറബ് രാജ്യത്തെ സാമ്പത്തിക, വാണിജ്യ ശക്തിയുള്ള രാജ്യമാണ് ജി സി സി അംഗരാജ്യമായ ഖത്തര്‍. 61 കാരനായ അമീര്‍ 1995 മുതലാണ് ഖത്തറിന്റെ ഭരണം പിതാവില്‍ നിന്ന് ഏറ്റെടുത്തത്. 1980 ലാണ് ശൈഖ് തമീം ജനിച്ചത്. ശൈഖ മോസാഹ് ആണ് മാതാവ്.
സായുധ സേനയുടെ മേധാവിയായും ഒളിമ്പിക് കമ്മിറ്റിയുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുതിയ തലമുറയിലൂടെ രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്തുകയെന്നതാണ് അധികാര കൈമാറ്റത്തിന് പിന്നിലെന്നാണ് അമീറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ക്യാബിനറ്റിലേക്ക് നിരവധി യുവാക്കളെ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. ഭരണം കൈമാറിയാലും പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിമിന്റെ സ്ഥാനത്തിന് ചലനമുണ്ടാകില്ല. ലിബിയന്‍ പ്രശ്‌നത്തിലും മറ്റും അന്താരാഷ്ട്ര സമൂഹവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്.

 

Latest