Connect with us

National

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു:20 മരണം

Published

|

Last Updated

*പ്രളയത്തില്‍ 822 പേര്‍ മരിച്ചതായി സ്ഥിതീകരിച്ചു

*മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് 20പേര്‍ മരിച്ചു. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് തകര്‍ന്നത്.  കേദാര്‍നാഥില്‍നിന്ന് തിരിച്ചുവരുമ്പോള്‍ ഗൗരീകുണ്ഡിനു സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.ഹെലികോപ്ടറിന് തീപ്പിടിച്ചതിനാലാണ്‌ ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാലാവസ്ഥ മോശമായിട്ടും പൈലറ്റ് ധൈര്യസമേതം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നുവെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.നേരത്തെ മോശം കാലാവസ്ഥയെ തുടര്‍ന്ന് നിരവധി തവണ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാനത്തെ പ്രളയ ബാധിത മേഖലയില്‍ ആറായിരത്തോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. അടുത്ത 78 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് തിങ്കളാവ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.പ്രളയത്തില്‍ 830പേര്‍ മരിച്ചതായി സ്ഥിതീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേ സമയം ഹെലികോപ്ടര്‍ തകര്‍ന്നത് കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു.

Latest